വാഹനാപകടം: മാതൃഭൂമി ജീവനക്കാരന്‍ മരിച്ചു

പയ്യോളി: ദേശീയപാതയിൽ ഇരിങ്ങലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മാതൃഭൂമി സർക്കുലേഷൻ വിഭാഗം ജീവനക്കാരൻ മരണമടഞ്ഞു. കൊയിലാണ്ടി കൊല്ലം ഊരാംകുന്നുമ്മൽ ദേവികയിൽ പരേതനായ സഹദേവന്റെ മകൻ നിഷാന്ത് കുമാർ (48) ആണ് മരിച്ചത്.

ഇന്ന് രാവിലെ 9.30 ഓടെ ഇരിങ്ങലിൽ വെച്ചാണ് അപകടം. വടകര ഭാഗത്തേക്ക് പോവുകയായിരുന്ന നിഷാന്ത് സഞ്ചരിച്ച ബൈക്കിൽ എതിർദിശയിൽ നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിഷാന്തിനെ ഉടൻ വടകര ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

 

മാതാവ്: കമല. ജസ്നയാണ് ഭാര്യ. നന്ദിത, നൈനിക എന്നിവർ മക്കളാണ്.

spot_img

Related Articles

Latest news