പാറമടയില്‍ കല്ലിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളിലേക്ക് വീണ് അപകടം; തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവര്‍ത്തനം ദുഷ്കരം

 

പത്തനംതിട്ട: കോന്നിയില്‍ പാറമടയില്‍ ഹിറ്റാച്ചിക്ക് മുകളില്‍ പാറ വീണ് അപകടം. അന്യസംസ്ഥാനത്തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.ഇവരെ പുറത്തെടുക്കാനുളള ശ്രമം നടക്കുകയാണ്. പണി നടക്കുന്നതിനിടെ വാഹനത്തിന് മുകളിലേക്ക് കൂറ്റൻ പാറകള്‍ വീഴുകയായിരുന്നു. ഒഡീഷ,‌ ജാർഖണ്ഡ് സ്വദേശികളായ മഹാദേവ്, അജയ് റായ് എന്നിവ‍രാണ് കുടുങ്ങിക്കിടക്കുന്നത്. ഉച്ചയ്ക്ക് മൂന്ന് മണിയോടുകൂടിയായിരുന്നു അപകടം.

കൂടുതല്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടോയെന്ന കാര്യത്തിലും അന്വേഷണം നടക്കുകയാണ്. ഉച്ചഭക്ഷണം കഴിച്ച്‌ ഷിഫ്റ്റ് പ്രകാരം ജോലിക്ക് കയറിയവരാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടന്ന സ്ഥലത്തേക്ക് എത്തിച്ചേരുക ഏറെ പ്രയാസകരമാണ്. വിവരമറിഞ്ഞ് പൊലീസും ഫയർ ഫോഴ്‌സും അടക്കം ഇവിടെയെത്തിയെങ്കിലും ഹിറ്റാച്ചിയുടെ അടുത്തേക്ക് പോകാൻ സാധിച്ചിട്ടില്ല. രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘവും എത്തും.

spot_img

Related Articles

Latest news