വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കാറില്‍ ട്രക്ക് ഇടിച്ച് ഇന്ത്യക്കാരായ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. അലബമായിലെ ഗ്രീന്‍ കൗണ്ടിയിലാണ് അപകടമുണ്ടായത്.ഹൈദരാബാദ് സ്വദേശികളായ ശ്രീ വെങ്കട്ട്, തേജസ്വിനി ഇവരുടെ രണ്ട് മക്കള്‍ എന്നിവരാണ് മരിച്ചത്. അറ്റ്ലാന്റയിലെ ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് കുടുംബം സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടത്.
കാറിലേക്ക് ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. സംസ്കാര ചടങ്ങുകള്‍ക്കായി മൃതദേഹങ്ങള്‍ ഹൈദരാബാദിലേക്ക് കൊണ്ടുവരും.