കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തില്‍ അപകടം; രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

കുവൈത്ത്: കുവൈത്ത് അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തില്‍ ജോലി ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ജോലിക്കിടെ തലക്ക് ഗുരുതരമായ പരിക്ക് പറ്റിയതിനെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. തൃശൂര്‍ സ്വദേശി നടുവിലെ പറമ്പില്‍ നിഷില്‍ സദാനന്ദന്‍ (40), കൊല്ലം സ്വദേശി സുനില്‍ സോളമന്‍ (43) എന്നിവരാണ് മരിച്ചത്‌.മൃതദേഹം ജഹ്റ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

spot_img

Related Articles

Latest news