ഓട്ടോ അപകടത്തിൽ തെറിച്ച് വീണയാളുടെ ദേഹത്ത് ബസ് കയറി; യുവാവിന് ദാരുണാന്ത്യം.

മുക്കം: എടവണ്ണ–കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം വലിയപറമ്പിൽ ഓട്ടോയും കാറും തമ്മിൽ ഉണ്ടായ അപകടം ദാരുണാന്ത്യത്തിൽ കലാശിച്ചു. ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ യാത്രക്കാരന്റെ മേൽ ബസ് കയറിയതോടെ ജീവൻ നഷ്ടമായി.

കാരശ്ശേരി വലിയപറമ്പ് തെയ്യത്തുംകാവ് സ്വദേശിയായ ശിവൻ (48) ആണ് മരണപ്പെട്ടത്. രാത്രി ഏകദേശം 9 മണിയോടെയായിരുന്നു സംഭവം.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സംസ്ഥാന പാതയിൽ കാരശ്ശേരി ജംഗ്ഷൻ മുതൽ ഗോതമ്പ് റോഡ് വരെയുള്ള ഭാഗങ്ങളിൽ നിരവധി ആയിട്ടുള്ള അപകടങ്ങളാണ് സമീപകാലത്ത് ഉണ്ടായിരിക്കുന്നത്, ഡ്രൈവർമാരുടെ അശ്രദ്ധയും റോഡിൻ്റെ അപാകതയുമാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

spot_img

Related Articles

Latest news