കണ്ണൂർ: താഴെചൊവ്വയിൽ നിയന്ത്രണംവിട്ട ടാങ്കർ ലോറി കടമുറി ഇടിച്ചുതകർത്തു. കടയുടെ മുന്നിൽ നിൽക്കുകയായിരുന്ന യുവാവ് ലോറിക്കടിയിൽപ്പെട്ട് മരിച്ചു. കണ്ണൂർ ദയ മെഡിക്കൽസ് ജീവനക്കാരൻ തിലാന്നൂർ ചരപ്പുറം മുത്തപ്പൻ മടപ്പുരയ്ക്ക് സമീപത്തെ ഹാരിസാണ് (30) മരിച്ചത്.
ശനിയാഴ്ച രാത്രി 11.30-ഓടെയാണ് അപകടം. മൃതദേഹം ജില്ലാ ആശുപത്രി മോർ ച്ചറിയിൽ . മംഗലാപുരത്ത് നിന്ന് പാചകവാതകവുമായി തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറി നിയന്തണം വിട്ട് , റോഡരികിൽ നിൽക്കു കയായിരുന്ന ഹാരിസിനു മേൽ പാഞ്ഞു കയറുകയായിരുന്നു .
ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന ഇയാൾ വാഹനം നിർത്തി ഫോണിൽ സംസാരിക്കുന്നതിനിടെയാണ് അപകടം .
അപകടത്തിൽ കട പൂർണമായും തകർന്നു. സമീപത്ത് നിർത്തിയിട്ട സ്കൂട്ടറും തകർന്നു. നാട്ടുകാരും രക്ഷാസേനയും പൊലീസും ചേർന്ന് ഏറെ പണി പ്പെട്ടാണ് പുറത്തെടുത്തത് . ഉടനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു . അപകടത്തിനിടെ സമീപത്തെ വൈദ്യുതത്തൂണുകളും തകർന്നു . തുടർന്ന് പ്രദേശത്ത് വൈദ്യുത ബന്ധം നിലച്ചു . ഒപ്പം ദേശീയപാത കാൽടെ ക്സ്- ചാല ബൈപ്പാസ് താഴെ ചൊവ്വ റെയിൽവേ ഗേറ്റ് ഭാഗ ഏറെനേരം ഗതാഗതം സ്തംഭിച്ചു . കയിൽ എത്തിച്ച് ടാങ്കർ ലോറി നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത് . മേലെചൊവ്വയ്ക്കും താഴെചൊവ്വയ്ക്കും മധ്യേ തെഴുക്കിൽപീടികയിലാണ് സംഭവം നടന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന മിൽമബൂത്ത് തകർന്ന കടമുറിക്ക് തൊട്ടടുത്താണ്
പരേതനായ സൈനുൽ ആബിദിന്റെയും സൈനബയുടെയും മകനാണ് മരിച്ച ഹാരിസ്. സഹോദരങ്ങൾ: ഷഫീക്ക്, നിസാർ, ഷെരീഫ, ഷബാന, ഷഹീറ.