ഓച്ചിറയില്‍ ജീപ്പും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ച്‌ അപകടം; ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം.

കൊല്ലം: ഓച്ചിറ വലിയകുളങ്ങരയില്‍ ജീപ്പും കെഎസ്‌ആർടിസി ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു മരണം.ചേർത്തയിലേക്ക് പോയ ബസും എതിർദിശയില്‍ നിന്ന് വന്ന് ജീപ്പും ആണ് കൂട്ടിയിടിച്ചത്.

ജീപ്പ് യാത്രികരായ തേവലക്കര സ്വദേശികളായ പ്രിൻസ് തോമസും മക്കളായ അതുല്‍, അല്‍ക്ക എന്നിവരുമാണ് മരിച്ചത്. അഞ്ചു പേരാണ് ജീപ്പില്‍ ഉണ്ടായിരുന്നത്. പ്രിൻസിന്‍റെ ഭാര്യ ബിന്ദ്യ സൂസൻ വർഗീസും മറ്റൊരു മകള്‍ ഐശ്വര്യയും പരിക്കുകളോടെ ചികിത്സയിലാണ്.

അപകടത്തില്‍ കെഎസ്‌ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസില്‍ ഉണ്ടായിരുന്ന 19 പേർക്കും അപകടത്തില്‍ പരിക്കേറ്റു. ഇവരുടെ ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തില്‍ ജീപ്പ് പൂർണമായും തകർന്നു.

spot_img

Related Articles

Latest news