മലപ്പുറത്ത് മാലിന്യ സംസ്കരണ യൂണിറ്റില്‍ അപകടം; മൂന്ന് തൊഴിലാളികള്‍ മരിച്ചു

 

മലപ്പുറത്ത് കോഴി മാലിന്യ പ്ലാന്റില്‍ ഉണ്ടായ അപകടത്തില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. അരീക്കോട് ഊർങ്ങാട്ടിരി പഞ്ചായത്തിലെ കളപ്പാറയില്‍ പ്രവർത്തിക്കുന്ന കോഴി മാലിന്യ സംസ്കരണ പ്ലാന്റിലാണ് അപകടം ഉണ്ടായത്.ഇതര സംസ്ഥാന തൊഴിലാളികളായ. വികാസ് കുമാർ(29),സമദ് അലി (20), ഹിതേഷ് ശരണ്യ (46) എന്നിവർ ആണ് മരിച്ചത്.

സ്വകാര്യ വ്യക്തിയുടെ കോഴി മാലിന്യ സംസ്കരണ പ്ലാന്റിലാണ് അപകടം സംഭവിച്ചത്. പ്ലാന്റിലെ ഒരു ടാങ്കില്‍ തൊഴിലാളികള്‍ അകപ്പെട്ട് പോവുകയായിരുന്നു. ആദ്യം ടാങ്കില്‍ അകപ്പെട്ട തൊഴിലാളിയെ രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു മറ്റ് തൊഴിലാളികള്‍. ഇവരെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് വ്യക്തത വന്നിട്ടില്ല. മഞ്ചേരി മെഡിക്കല്‍ കോളജിലാണ് മൃതദേഹങ്ങള്‍.

spot_img

Related Articles

Latest news