മൈസൂരില്‍ കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍

മൈസൂരു: ബംഗളൂരുവില് നിന്നും കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന കെഎസ്‌ആര്ടിസി ബസ് കത്തിനശിച്ചു. കെഎൽ 15 എ 2444 എന്ന സ്വിഫ്റ്റ് ബസാണ് പൂർണമായും കത്തിനശിച്ചത്.

പുലർച്ചെ രണ്ടോടെ മൈസൂരുവിലെ നഞ്ചൻ കോടായിരുന്നു സംഭവം. അപകടസമയത്ത് ബസില് 44 യാത്രക്കാരാണ് ഉണ്ടായിരുന്നത്.ബസിന് മുൻപിൽ പോയ വാഹനങ്ങളിലെ യാത്രക്കാർ പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് ജീവനക്കാരെ അറിയിക്കുകയായിരുന്നു.

തീ പടരുന്നത് ശ്രദ്ധയിൽപെട്ട ഉടന തന്നെ യാത്രക്കാരെ പുറത്തിറക്കാൻ സാധിച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവായി. യാത്രക്കാരുടെ ലാപ്ടോപ്പ്, ഫോണ്, പാസ്പോർട്ട് ഉൾപ്പെടെയുള്ള വസ്തുക്കളും രേഖകളും കത്തിനശിച്ചു.

spot_img

Related Articles

Latest news