തൊഴിലാളികള്‍ക്ക് താമസ സൗകര്യം നല്‍കിയില്ലെങ്കില്‍ കമ്പനി കളുടെ പെര്‍മിറ്റ് റദ്ദാകും

ദുബായ് > തൊഴിലാളികള്‍ക്ക് അര്‍ഹമായ താമസ സൗകര്യം ഒരുക്കിയില്ലെങ്കില്‍ സ്ഥാപനത്തിന്‍റെ തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കുമെന്ന പുതിയ നിയമം നിലവില്‍ വന്നു.

യുഎഇ മാനവ വിഭവ ശേഷി മന്ത്രാലയമാണ് പുതിയ നിര്‍ദ്ദേശം പുറത്തിറക്കിയത്.

തൊഴിലാളികള്‍ക്ക് ആവശ്യമായ താമസ സൗകര്യം ഒരുക്കുന്നത് വരെ സസ്പെന്‍ഷന്‍ തുടരും. മനുഷ്യക്കടത്ത് ശ്രദ്ധയില്‍പ്പെട്ടാലും പെര്‍മിറ്റ് റദ്ദാക്കും. പുതിയ നിയമം അനുസരിച്ച്‌ കമ്ബനികളുടെ പെര്‍മിറ്റ് രണ്ടുവര്‍ഷം വരെ ഇത്തരത്തില്‍ റദ്ദാക്കപ്പെടും. മന്ത്രാലയം സ്ഥാപനത്തിന് അനുവദിച്ച ഇലക്‌ട്രോണിക് സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്താല്‍ ആറുമാസം വരെ സസ്പെന്‍ഷന്‍ ലഭിക്കും.

spot_img

Related Articles

Latest news