പതിനഞ്ച് വയസ്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ തട്ടികൊണ്ടു പോയി മർദ്ദിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ പതിനഞ്ച് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു. പോക്സോ കേസ് റജിസ്റ്റർ ചെയ്ത പ്രതി പൈങ്ങോട്ടുപുറം സ്വദേശി ഇർഷാദുൽ ഹാരിസ് (34) നെ വീട്ടിൽ കയറി മർദ്ദിച്ച് അവശനാക്കിയ ശേഷമാണ് തട്ടിക്കൊണ്ടുപോയത്.

പെൺകുട്ടിയുടെ ബന്ധുക്കളടക്കം നാല് പേർ ചേർന്നാണ് യുവാവിനെ മർദ്ദിച്ച് ഒരു കുന്നിന് മുകളിൽ തടവിൽ വെച്ചത്. ഈ കുന്ന് വളഞ്ഞ് പൊലീസ് സംഘം യുവാവിനെ മോചിപ്പിച്ചു. തട്ടിക്കൊണ്ടുപോയതിനും മർദ്ദിച്ചതിനും നാല് പേർക്കുമെതിരെ പൊലീസ് കേസെടുത്തു. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾക്കെതിരെ പെൺകുട്ടി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.

spot_img

Related Articles

Latest news