ചാലക്കുടി പരിയാരം സ്വദേശിയായ ലിജോ ജോര്‍ജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇസ്രായേലില്‍നിന്ന് നൂറുകണക്കിന് പ്രവാസികളില്‍നിന്ന് പണം തട്ടിയെടുത്ത് മുങ്ങുകയായിരുന്നു ഇയാള്‍.
ഇന്ത്യയിലെത്തി ഒളിവില്‍ കഴിഞ്ഞ പ്രതിയെ ഈ കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് കുറ്റാന്വേഷണ വിഭാഗം തൃശൂര്‍ യൂണിറ്റ് പോലീസ് സൂപ്രണ്ട് സന്തോഷ് ടി.ആറിന്‍റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഇസ്രായേലില്‍ കെയര്‍ വിസയില്‍ ജോലി ചെയ്തിരുന്ന ലിജോ ജോര്‍ജ് നിയമവിരുദ്ധമായി പെര്‍ഫെക്‌ട് കുറീസ് എന്ന പേരില്‍ ചിട്ടി നടത്തുകയായിരുന്നു.
ഫേസ്ബുക്ക്, വാട്സാപ്പ് എന്നീ സോഷ്യല്‍ മീഡിയകള്‍ വഴി പരസ്യം നല്‍കിയാണ് പ്രതി ചിട്ടിയിലേക്ക് ആളുകളെ ചേര്‍ത്തിരുന്നത്