നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസന്‍ കേന്ദ്ര ബജറ്റിനെ വിമർശിക്കുന്നു.

കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച്‌ നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസന്‍. ദരിദ്രരുടെ ജീവിതം മെച്ചപ്പെടുത്തുന്ന നേരിട്ടുള്ള ആനുകൂല്യങ്ങളൊന്നും ബജറ്റില്‍ അവതരിപ്പിച്ചിട്ടില്ലെന്നും കമല്‍ ട്വീറ്റ് ചെയ്തു.

സമ്ബാദ്യത്തിന് സഹായിക്കുന്ന സ്കീമിന് പകരം, ചെലവ് പ്രോത്സാഹിപ്പിക്കുന്ന സ്കീമുകള്‍ ഉണ്ട്. കോര്‍പ്പറേറ്റുകള്‍ക്ക് നേട്ടമുണ്ടാക്കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ തിളങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാടിന് പ്രഖ്യാപനങ്ങളോ സാമ്ബത്തിക വിഹിതമോ ഇല്ലെന്നും ഉത്തരേന്ത്യയുടെ അഭിവൃദ്ധിയാണ് ബജറ്റിലെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.ഗ്രാമീണ സമ്ബദ് വ്യവസ്ഥ മെച്ചപ്പെടുത്താനും വിലക്കയറ്റം നിയന്ത്രിക്കാനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും ഉതകുന്ന പ്രഖ്യാപനങ്ങളൊന്നും ബജറ്റിലില്ല. ഇടത്തരക്കാര്‍ക്ക് ചില ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ നികുതിയിളവ് വരുമാനനഷ്ടത്താല്‍ ബുദ്ധിമുട്ടുന്ന ഇടത്തരക്കാര്‍ക്ക് വലിയ ഗുണം ചെയ്യില്ലെന്നും കമല്‍ ട്വിറ്ററില്‍ കുറിച്ചു.

spot_img

Related Articles

Latest news