കൊച്ചി: നടൻ ബാല വീണ്ടും വിവാഹിതനായി. വധു ബന്ധുവായ കോകിലയാണ്. വിവാഹം നടന്നത് കലൂരിലെ ക്ഷേത്രത്തില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു.വീണ്ടും വിവാഹം കഴിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ചടങ്ങില്‍ വളരെ അടുത്ത ബന്ധുക്കളും മാധ്യമപ്രവർത്തകരും മാത്രമാണ് പങ്കെടുത്തത്. അമ്മയുടെ ആരോഗ്യനില മോശമായതിനാല്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാൻ പറ്റിയില്ലെന്നും ബാല പറഞ്ഞു.
വീണ്ടും വിവാഹം കഴിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും വധു ആരാണെന്ന് ബാല വെളിപ്പെടുത്തിയിരുന്നില്ല.
കുഞ്ഞ് ജനിച്ചാല്‍ കാണാന്‍ ഒരിക്കലും വരരുതെന്ന് പറഞ്ഞ താരം തൻ്റെ 250 കോടിയുടെ സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ചിരുന്നു.