ഷൂട്ടിംഗിനിടെ നടൻ ജോജു ജോര്‍ജിന് പരിക്ക്; അപകടം ഹെലികോപ്റ്ററില്‍ നിന്ന് ചാടുന്ന രംഗം ചിത്രീകരിച്ചപ്പോള്‍

ചെന്നെെ: സിനിമ ഷൂട്ടിംഗിനിടെ നടൻ ജോജു ജോർജിന് പരിക്ക്. താരത്തിന്റെ കാല്‍പാദത്തിന്റെ എല്ലിന് പൊട്ടല്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം.തഗ് ലെെഫ്’ എന്ന മണിരത്നം ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് പരിക്കേറ്റത്. ഹെലികോപ്റ്ററില്‍ നിന്ന് ചാടുന്ന രംഗം ചിത്രീകരിച്ചപ്പോഴായിരുന്നു അപകടം.

കമല്‍ഹാസനും മണിരത്നവും മൂന്നരപതിറ്റാണ്ടിന് ശേഷം ഒരുമിക്കുന്ന ചിത്രമാണ് തഗ് ലെെഫ്. ജോജു ജോർജ് ഇതിന്റെ ഭാഗമാകുന്നതായി നേരത്തെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ജനുവരി 18ന് തഗ്‌ ലൈഫിന്റെ ചിത്രീകരണം ചെന്നൈയില്‍ ആരംഭിച്ചിരുന്നു. ചിത്രത്തില്‍ പ്രധാന വേഷത്തിലാണ് ജോജു ജോർജ് എത്തുന്നതെന്നാണ് വിവരം. തൃഷയാണ് ചിത്രത്തില്‍ നായിക. ജയം രവി, ഗൗതം കാർത്തിക്, നാസർ, അഭിരാമി തുടങ്ങി വമ്പൻ താരനിരയുണ്ട്. രാജ്കമല്‍ ഫിലിംസ് ഇന്റർനാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രാഹണം രവി കെ. ചന്ദ്രൻ, എഡിറ്റർ ശ്രീകർ പ്രസാദ്, ആക്ഷൻ കൊറിയോഗ്രാഫി അൻപറിവ്, പ്രൊഡക്ഷൻ ഡിസൈനർ ശർമ്മിഷ്ഠ റോയി, കോസ്റ്റ്യൂം ഡിസൈനർ ഏകാ ലഖാനി.

spot_img

Related Articles

Latest news