നടൻ കെ.ടി.എസ് പടന്നയിൽ അന്തരിച്ചു

കൊച്ചി: പ്രശസ്ത മലയാള നടൻ കെ.ടി.എസ് പടന്നയിൽ അന്തരിച്ചു. 88 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ  തുടർന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.

പടന്ന എന്നറിയപ്പെടുന്ന കെടിഎസ് പടന്നയിൽ ഒരു നാടക കലാകാരനായി ആരംഭിക്കുകയും പിന്നീട് സിനിമകളിലേക്ക് മാറുകയും ചെയ്തു. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ‘വിവഹ ദല്ലാൽ’ എന്ന അമേച്വർ നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്. തൃപ്പൂണിത്തുറയിലെ ഖാദി ഭവന്റെ സ്പിന്നിംഗ് മില്ലിന്റെ വാർഷിക ദിനാഘോഷത്തിലാണ് ഇത് അരങ്ങേറിയത്. കൃഷ്ണകുളങ്ങരയിലെ ചിൽഡ്രൻസ് സൊസൈറ്റി അംഗങ്ങൾക്ക് അഭിനയ പരിശീലനം നൽകിയിരുന്നു.

പ്രധാന നാടകസംഘങ്ങളായ ജയഭാരത് നൃത്തകലാലയ, ചങ്ങനാശ്ശേരി ഗീഥ, വൈക്കം മാളവിക, കൊല്ലം ട്യൂണ, ആറ്റിങ്ങൽ പദ്മശ്രീ എന്നിവരുടെ നാടകങ്ങളിൽ അദ്ദേഹം അഭിനയിച്ചു.13 വർഷത്തോളം നീണ്ട ചലച്ചിത്ര ജീവിതത്തിൽ 60 ലധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹം നൂറിലധികം ടെലിവിഷൻ സീരിയലുകളിലും വേഷമിട്ടു.

1995 ൽ ‘അനിയൻ ബാവ ചേട്ടൻ ബാവ’ എന്ന ചിത്രത്തിലൂടെയാണ്  ചലച്ചിത്ര രംഗത്തെത്തിയത്. പിന്നീട് ശ്രീകൃഷ്ണപുരത്തെ നക്ഷത്രതിളക്കം, വാമനപുരം ബസ് റൂട്ട്, ആദ്യത്തെ കൺമണിന, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു തുടങ്ങി നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ചു.

ഭാര്യ രമണി, മൂന്ന് ആൺമക്കൾ, ശ്യം, സനൻ, സൽജൻ, മകൾ സ്വപ്‌ന എന്നിവരടങ്ങിയതാണ് കുടുംബം.

spot_img

Related Articles

Latest news