ചെന്നൈ: തമിഴ് നടനും ഹാസ്യതാരവുമായ സെന്തിൽ ബിജെപിയിൽ ചേർന്നു. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് താരം ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്. ബി ജെ പി നേതാവ് എൽ മുരുഗന്റെ സാന്നിദ്ധ്യത്തിലായിരുന്നു സെന്തിൽ പാർട്ടിയിൽ അംഗത്വമെടുത്തത്.
ബി ജെ പി അധികാരത്തിലെത്തിയാൽ തമിഴ്നാട്ടിൽ അഴിമതി ഇല്ലാതാകുമെന്ന് സെന്തിൽ വ്യക്തമാക്കി.