കൊക്കെയ്ൻ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ അടക്കം മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കി

കൊച്ചി: കൊക്കെയ്ൻ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തൻ. നടൻ ഉള്‍പ്പെടെ കേസിലെ എല്ലാ പ്രതികളേയും എറണാകുളം സെഷൻസ് കോടതി വെറുതെവിട്ടു.എട്ട് പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ ഒഴികെ എല്ലാവരും വിചാരണ നേരിട്ടിരുന്നു. തുടർന്ന്, മുഴുവൻ പ്രതികളേയും കോടതി കുറ്റവിമുക്തരാക്കി. ഷൈൻ ടോം ചാക്കോയ്ക്കുവേണ്ടി അഭിഭാഷകൻ രാമൻ പിള്ള കോടതിയില്‍ ഹാജരായി.

കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നടത്തിയ റെയ്ഡിലാണ് നടന്‍ ഷൈന്‍ ടോം ചാക്കോയും മോഡലുകളും പിടിയിലാവുന്നത്. 2015 ജനുവരി 30-നായിരുന്നു സംഭവം. 2018 ഒക്ടോബറിലായിരുന്നു അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചത്. കേരളത്തിലെ ആദ്യത്തെ കൊക്കെയ്ന്‍ കേസായിരുന്നു ഇത്.

spot_img

Related Articles

Latest news