നടന്‍ സുരാജിന്‍റെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും; കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കിയില്ല

അമിതവേഗത്തില്‍ വാഹനമോടിച്ച്‌ അപകടം ഉണ്ടാക്കിയ നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനം.നടപടി എടുക്കാതിരിക്കാന്‍ കാരണം ഉണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് മൂന്ന് തവണ നോട്ടീസ് അയച്ചിട്ടും നടന്‍ പ്രതികരിച്ചില്ല. ഇതേത്തുടര്‍ന്നാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതിലേക്ക് നീങ്ങിയത്.

കഴിഞ്ഞ ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അന്ന് രാത്രി തമ്മനം-കാരണക്കോടം റോഡില്‍ അമിതവേഗത്തില്‍ വാഹനം ഓടിച്ച സുരാജ് ബൈക്ക് യാത്രക്കാരനെ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ മഞ്ചേരി സ്വദേശി ശരത്തിന്‍റെ വലതുകാലിന് പരിക്കേറ്റു. കേസെടുത്ത പാലാരിവട്ടം പോലീസ് എഫ്‌ഐആര്‍ മോട്ടോര്‍ വാഹന വകുപ്പിന് കൈമാറുകയായിരുന്നു.

റജിസ്റ്റർ ചെയ്ത് തപാലില്‍ അയച്ച നോട്ടീസ് നടന് കൈപ്പറ്റിയതിന്റെ രസീത് ആർടിഒക്ക് ലഭിച്ചിരുന്നു. ഇതിനു പിന്നാലെ രണ്ടാമതും മൂന്നാമതും നോട്ടീസ് അയച്ചെങ്കിലും മറുപടി ഉണ്ടായില്ല

spot_img

Related Articles

Latest news