കൊച്ചി: മിമിക്രി കലാകാരനും നടനുമായ ഉല്ലാസ് പന്തളം വിവാഹിതനായി. മലപ്പുറം ജില്ലയിലെ അരീക്കോട് പഞ്ചായത്ത് വെെസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു. സാലിഗ്രാം ഉമാമഹേശ്വര ക്ഷേത്ത്രിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
നിരവധിപേരാണ് പ്രിയ താരത്തിന് ആശംസകളുമായി എത്തിയത്. ഉല്ലാസിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ ഉല്ലാസിന് രണ്ട് ആൺമക്കളുണ്ട്. ഇന്ദുജിത്തും സൂര്യജിത്തും. ടെലിവിഷൻ പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയുമാണ് ഉല്ലാസ് മലയാളികൾക്ക് പ്രിയങ്കരനായി മാറിയത്.