നടി ചിത്ര അന്തരിച്ചു

ചെന്നൈ: പ്രശസ്ത നടി ചിത്ര അന്തരിച്ചു. 56 വയസായിരുന്നു. പുലർച്ചെ ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് നാലിന് ചെന്നൈ സാലിഗ്രാമിൽ നടക്കും.

നിരവധി ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ച ചിത്രയുടെ ജനനം 1965 ഫെബ്രുവരി 25ന് കൊച്ചിയിലാണ്. ആദ്യ സിനിമ രാജപർവൈ. ആട്ടക്കലാശത്തിലൂടെ മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടു. അമരം, ഒരു വടക്കൻ വീരഗാഥ, പഞ്ചാഗ്നി, അദ്വൈതം, ദേവാസുരം, ഏകലവ്യൻ തുടങ്ങിയവയാണ് ചിത്ര അഭിനയിച്ച പ്രധാന മലയാള സിനിമകൾ.

2001ല്‍ പുറത്തിറങ്ങിയ സൂത്രധാരനാണ് അവസനമായി അഭിനയിച്ച സിനിമ. ഭര്‍ത്താവ് ബിസിനസ്സുകാരനായ വിജയരാഘവന്‍. മകൾ: മഹാലക്ഷ്മി

spot_img

Related Articles

Latest news