“പറയാന്‍ അറപ്പുണ്ട് എവിടെയാണ് കയറിപ്പിടിച്ചതെന്ന്:, ” കോഴിക്കോട് വെച്ച്‌ അപമാനകരമായ അനുഭവമുണ്ടായതായി നടി ഗ്രേസ് ആന്റണി.

 

 

സിനിമ പ്രോമേഷന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളിലെത്തിയപ്പോഴുണ്ടായ ദുരനുഭവം പങ്കുവെച്ച്‌ നടി ഗ്രേസ് ആന്റണി.
സാറ്റര്‍ഡേ നൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് താരം ഇവിടെയെത്തിയത്. പ്രോഗ്രാം കഴിഞ്ഞ് ഇറങ്ങുന്നതിനിടെയുണ്ടായ ദുരനുഭവമാണ് നടി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ തന്നെ കയറിപ്പിടിച്ചെന്ന് നടി പറയുന്നു. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നിരവധിയിടങ്ങളില്‍ പോയിട്ടുണ്ടെങ്കിലും അവിടെയൊന്നും ഉണ്ടാകാത്ത അനുഭവമാണ് കോഴിക്കോടുണ്ടായതെന്ന് നടി പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

കൂടെ ഉണ്ടായ ഒരു സഹപ്രവര്‍ത്തകയ്ക്കും സമാനമായ അനുഭവം ഉണ്ടായതായി നടി പറയുന്നു. അവര്‍ അതിനോട് പ്രതികരിച്ചെന്നും എന്നാല്‍ തനിക്ക് അതിന് കഴിഞ്ഞില്ലെന്നും നടി പറയുന്നു. ഒരു നിമിഷം മരവിച്ചുപോയെന്നും ഗ്രേസ് ആന്റണി പറയുന്നു.

spot_img

Related Articles

Latest news