സീരിയല്‍ താരം പ്രകൃതി വിവാഹിതയായി

സീരിയല്‍ താരം പ്രകൃതി വിവാഹിതയായി. എന്റെ മാതാവ് സീരിയലിന്റെ ക്യാമറാമാന്‍ വിഷ്ണു സന്തോഷാണു വരന്‍. ഏപ്രില്‍ 1 ന് തൃശൂര്‍ ആവണങ്ങാട്ട് ക്ഷേത്രത്തിലായിരുന്നു ചടങ്ങുകള്‍.

ചിത്രങ്ങള്‍ വൈറലായതോടെയാണ് പ്രകൃതിയുടെ വിവാഹക്കാര്യം സഹപ്രവര്‍ത്തകരും ആരാധകരും അറിയുന്നത്. അരയന്നങ്ങളുടെ വീട് എന്ന സീരിയലിന്റെ സെറ്റില്‍വച്ചാണ് വിഷ്ണുവിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.

ഡല്‍ഹിയില്‍ ജനിച്ച പ്രകൃതി സീരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതോടെയാണു തിരുവനന്തപുരത്തേക്ക് താമസം മാറ്റുന്നത്. ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലില്‍ ബാല താരമായാണു തുടക്കം. ജിത്തു മോന്‍ എന്ന ആണ്‍കുട്ടിയെ ആണ് ഈ സീരിയലില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് നിരവധി സീരിയലുകളില്‍ ബാലതാരമായ തിളങ്ങി. പിന്നീട് നായിക വേഷത്തിലും ശ്രദ്ധിക്കപ്പെട്ടു.

അനുശ്രീ എന്നാണു യഥാര്‍ഥ പേര്. അഭിനയരംഗത്ത് സജീവമായതോടെയാണു പ്രകൃതി എന്നു പേരു മാറ്റിയത്. മഞ്ഞില്‍ വിരിഞ്ഞ പൂവ്, പൂക്കാലം വരവായി, പാദസരം, അമല, ദേവീ മാഹാത്മ്യം, സ്വാമി അയ്യപ്പന്‍, ചിന്താവിഷ്ടയായ സീത, ശ്രീകൃഷ്ണന്‍ എന്നിവയാണു പ്രധാന സീരിയലുകള്‍. ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

spot_img

Related Articles

Latest news