കൊച്ചി: മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ സ്മരണയില്‍ രാജ്യം കപ്പല്‍ നിര്‍മിക്കുന്നു
‘അടല്‍’ എന്നാണ് കപ്പലിന്റെ പേര്. 1,200 പേര്‍ക്ക് സഞ്ചരിക്കാവുന്ന യാത്രാ കപ്പല്‍ 2024 അവസാനം കമ്മിഷന്‍ ചെയ്യാനാണ് ലക്ഷ്യംസഞ്ചാര സൗകര്യത്തില്‍ പോരായ്മയനുഭവിക്കുന്ന ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ നിന്ന് വിശാഖപട്ടണത്തേക്കും കൊല്‍ക്കത്തയിലേക്കും സര്‍വീസ് നടത്താന്‍ ഉദ്ദേശിച്ചാണ് കപ്പല്‍ നിര്‍മിക്കുന്നത്. ആന്‍ഡമാനിന്റെ കണക്ടിവിറ്റിയില്‍ വന്‍ കുതിപ്പുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ആന്‍ഡമാന്‍ സന്ദര്‍ശനത്തില്‍ പ്രഖ്യാപിച്ചിരുന്നു