മുംബൈ: ഹിന്‍ഡന്‍ബര്‍ഗിന്‍റെ റിപ്പോര്‍ട്ടിനു പിന്നാലെ ഓഹരികള്‍ വിപണിയില്‍ വന്‍ തിരിച്ചടി നേരിടുന്ന അദാനി ഗ്രൂപ്പിന് വീണ്ടും നഷ്ടം.
അദാനി എന്‍റര്‍പ്രൈസസിന്‍റെ ഓഹരികള്‍ ഇന്നും 26 ശതമാനത്തിലേറെ ഇടിഞ്ഞു. അദാനിയുടെ പത്തില്‍ എട്ട് സ്റ്റോക്കുകളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അദാനി എന്‍റര്‍പ്രൈസസിനു പുറമേ, അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്രീന്‍, അദാനി ടോട്ടല്‍ ഗ്യാസ് എന്നീ ഓഹരികളും ഇടിഞ്ഞു. അദാനി എന്‍റര്‍പ്രൈസസിന്‍റെ അനുബന്ധ ഓഹരി വില്‍പന റദ്ദാക്കിയിട്ടും അദാനി ഓഹരികളില്‍ കനത്ത നഷ്ടം തുടരുകയാണ്. ലോക സമ്ബന്നരുടെ പട്ടികയിലും അദാനി താഴേയ്ക്കു പതിച്ചു. ആഴ്ചകള്‍ക്കിടെ അദാനി ഗ്രൂപ്പിന്‍റെ നഷ്ടം 100 ബില്യണ്‍ ഡോളര്‍ കടന്നിരിക്കുകയാണ്.