അദാനി ഓഹരി വിവാദം ; പാര്‍ലമെന്റില്‍ ഇന്നും പ്രതിഷേധം തുടരും

പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പ്രക്ഷുബ്ധമാകും. അദാനി ഓഹരി വിവാദത്തില്‍ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.

പ്രതിഷേധം കനത്താല്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയചര്‍ച്ച അടക്കം വൈകിയേക്കും കഴിഞ്ഞ ദിവസം 13 മിനിറ്റില്‍ താഴെ മാത്രമാണ് പാര്‍ലമെന്റിന്റെ ഇരു സഭകള്‍ക്കും സമ്മേളിക്കാന്‍ കഴിഞ്ഞത്. അദാനി ഓഹരി വിവാദത്തില്‍ ആയുധമാക്കുകയാണ് പ്രതിപക്ഷം. വിഷയം പാര്‍ലമെന്റിന്റെ ഇരു സഭകളും നടപടികള്‍ നിര്‍ത്തി വെച്ചു ചര്‍ച്ച ചെയ്യണ ആവശ്യം പ്രതിപക്ഷം ഇന്നും ഉന്നയിക്കും. വിവാദം അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി, അല്ലെങ്കില്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

spot_img

Related Articles

Latest news