തിരുവന്തപുരം: പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണത്തിന് പിന്നാലെ എഡിജിപി അജിത് കുമാർ കവടിയാറില്‍ പണിയുന്ന വീടിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.കവടിയാർ കൊട്ടാരത്തോട് ചേർന്നാണ് അജിത് കുമാർ വീട് പണിയുന്നത്. 2004 ലാണ് ഗോള്‍ഫ് ക്ലബിന് സമീപം കൊട്ടാരത്തില്‍ നിന്നും അജിത് കുമാർ 10 സെൻ്റ് വാങ്ങിയത്. കവടിയാർ പാലസ് അവന്യുവില്‍ ആദ്യത്തെ പ്ലോട്ടാണ് അജിത് കുമാറിന്‍റേത്. ഗോള്‍ഫ് ലിങ്കിസിന്റെ മതിലിനോട് ചേർന്നാണ് അജിത് കുമാര്‍ പുതിയ വീട് പണിയുന്നത്. അണ്ടർഗ്രൗണ്ട് പാർക്കിംഗ് ഏരിയ അടക്കം രണ്ട് നിലകളാണ് വീടിന്‍റെ പ്ലാനിലുള്ളത്.