വിവിധ കാരണങ്ങളാൽ ആധാർ എടുക്കാനാവാത്ത റേഷൻ ഗുണഭോക്താക്കൾക്ക് പ്രത്യേക പരിഗണന. റേഷൻ കാർഡിൽ ഇവരുടെ ആധാർ ബന്ധിപ്പിക്കണമെന്ന മാനദണ്ഡം സർക്കാർ ഒഴിവാക്കി. കിടപ്പ് രോഗികൾ, ഭിന്നശേഷിക്കാർ, മനോവൈകല്യമുള്ളവർ, ബയോമെട്രിക് രേഖകൾ തെളിയാത്തവർ, ഓട്ടിസം ബാധിച്ചവർ, ഉൾവനങ്ങളിൽ താമസിക്കുന്നവർ അടക്കമുള്ളവർക്ക് ആനുകൂല്യം ലഭ്യമാവും. ആധാർ എടുക്കാൻ സാധിക്കാത്തവർ അംഗങ്ങളായ റേഷൻ കാർഡിലെ ഇതര സേവനങ്ങൾക്ക് തടസ്സമുണ്ടാകുന്ന സാഹചര്യം ഇതോടെ ഇല്ലാതാവും. നിലവിൽ പേര് തിരുത്തലും വെട്ടലുമല്ലാതെ മറ്റു സേവനങ്ങളൊന്നും ലഭിക്കാത്ത സാഹചര്യമാണ്. ഇത് മറികടക്കുകയാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്
Mediawings: