തിരുവനന്തപുരം :5 വയസിനു മുൻപും 15 വയസിനു മുൻപും എടുത്ത ആധാറുകളിലെ ബയോമെട്രിക് വിവരങ്ങൾ (വിരലടയാളവും നേത്ര പടലവും) 5, 15 വയസ് പൂർത്തിയായ ശേഷവും പുതുക്കാത്ത പക്ഷം ആധാർ അസാധുവാകുന്നതാണ്. ഇത്തരം വിദ്യാർത്ഥികളുടെ സ്കൂൾ പ്രവേശനം, സ്കോളർഷിപ്പ്, എൻട്രൻസ് പരീക്ഷകൾ, ബാങ്ക് അക്കൗണ്ട് തുടങ്ങിയ സേവനങ്ങൾക്ക് തടസ്സം നേരിട്ടേക്കും. മേൽ പറഞ്ഞവർ ഉടൻ ആധാർ എൻറോൾമെൻ്റ് കേന്ദ്രം സന്ദർശിച്ച് അവരുടെ ആധാർ ബയോമെട്രിക് വിവരങ്ങൾ പുതുക്കേണ്ടതാണ്.
Mediawings: