ദത്തുപുത്രന്മാരെ ലൈംഗികമായി ദുരുപയോഗം ചെയ്തു; ഗേ ദമ്പതികള്‍ക്ക് 100 വര്‍ഷം തടവ്

വാഷിങ്ടണ്‍: ദത്തെടുത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സ്വവർഗ ദമ്പതികള്‍ക്ക് 100 വർഷത്തെ ജയില്‍ ശിക്ഷ.ജോർജിയയില്‍ നിന്നുള്ള സ്വവർഗ ദമ്പതികളായ വില്യം സുലോക്ക് (34), സക്കറി സുലോക്ക് (36) എന്നിവർക്കാണ് പരോളില്ലാതെ ശിക്ഷ വിധിച്ചതെന്ന് വാള്‍ട്ടണ്‍ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് അറിയിച്ചു. 12, 10 വയസ്സുള്ള കുട്ടികളാണ് പീഡനത്തിനിരയായത്. ക്രിസ്ത്യൻ സംഘടന വഴിയാണ് ഇവർ കുട്ടികളെ ദത്തെടുത്തത്. സക്കറി സുലോക് ബാങ്ക് ജീവനക്കാരനും വില്യം ഒരു സർക്കാർ ജീവനക്കാരനുമാണ്. ദമ്പതികള്‍ ആണ്‍കുട്ടികളെ പതിവായി ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ലൈംഗിക പ്രവർത്തനങ്ങളില്‍ ഏർപ്പെടാൻ നിർബന്ധിക്കുകയും പീഡോഫിലിക് അശ്ലീലചിത്രങ്ങള്‍ നിർമ്മിക്കാൻ സംഭവങ്ങള്‍ റെക്കോർഡു ചെയ്യുകയും ചെയ്തു.

കുട്ടികള്‍ക്ക് വെറും മൂന്നും അഞ്ചും വയസ്സുള്ളപ്പോഴാണ് പീഡനം ആരംഭിച്ചതെന്നാണ് റിപ്പോർട്ട്. സുഹൃത്തുക്കളോട് പീഡനത്തെക്കുറിച്ച്‌ സക്കറിയ വെളിപ്പെടുത്തി. കുട്ടി പീഡിപ്പിക്കപ്പെടുന്നതിൻ്റെ ചിത്രങ്ങള്‍ സഹിതമായിരുന്നു കൂട്ടുകാരുടെ മുന്നില്‍ വീമ്പിളക്കല്‍. ആണ്‍കുട്ടികളെ ചൂഷണം ചെയ്യാൻ അവർ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്നു. പരാതിയെ തുടർന്ന് പൊലീസ് നടത്തിയ റെയ്ഡില്‍ നിരവധി തെളിവുകള്‍ ലഭിച്ചു.

കുട്ടികളുടെ അശ്ലീല ചിത്രം ഡൗണ്‍ലോഡ് ചെയ്തതിന് ഇവരുടെ സംഘത്തിലെ അംഗം പിടിക്കപ്പെട്ടതിനെത്തുടർന്നാണ് 2022 ല്‍ ദമ്പതികളെ അറസ്റ്റിലായത്. തിരച്ചിലിനെത്തുടർന്ന്, നിരീക്ഷണ ഫൂട്ടേജുകളും മൊബൈല്‍ ഡാറ്റയും ഉള്‍പ്പെടുന്ന ഗ്രാഫിക് ഇമേജുകളും വീഡിയോകളും ദുരുപയോഗം ചർച്ച ചെയ്യുന്ന വാചക സന്ദേശങ്ങളും ഉള്‍പ്പെടെ ഏഴ് ടെറാബൈറ്റിലധികം ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതായി ഡെയ്‌ലി മെയില്‍ റിപ്പോർട്ട് ചെയ്തു.

spot_img

Related Articles

Latest news