തലശ്ശേരി : ജില്ലാ ഗവ :പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായി പിണറായി എരുവട്ടി കോഴൂർ കെ. പി. ജി. നിവാസിൽ അഡ്വ. കെ. അജിത് കുമാർ ജില്ലാ സെഷൻസ് ജഡ്ജ് ജോബിൻ സെബാസ്സ്റ്റൈൻ മുമ്പാകെ ചുമതലയേറ്റു.
തലശ്ശേരി കോടതിയിലെ പ്രഗത്ഭനായ അഭിഭാഷകനും പൊതു പ്രവർത്തകനും കൂടിയായ അജിത് വക്കീലിനെ രണ്ടു ദിവസം മുമ്പാണ് മന്ത്രി സഭാ യോഗം പബ്ലിക് പ്രോസക്യൂട്ടർ ആയി നിയമിച്ചത്.
മുൻ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, ഇപ്പോൾ തലശ്ശേരി ജഗന്നാഥ ക്ഷേത്രം ഭരണ സമിതി ഡയറക്ടർ, കെ.എസ്.ഇ.ബി, തലശ്ശേരി നഗരസഭ, കതിരൂർ സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ സ്റ്റാൻഡിങ് കൌൺസിൽ കൂടിയാണ്. അഭിഭാഷക വൃത്തിയിൽ സിൽവർ ജൂബിലി ആഘോഷിക്കുന്ന അജിത് ലോയേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് ആയിരുന്നു. ഇപ്പോൾ സംസ്ഥാന ലോയെർസ് കൗൺസിൽ മെംബർ കൂടിയാണ്.
കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളിൽ ഹാജരായി ജോലിയിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. ജില്ലാ കോടതി ബാർ അസോസിയേഷൻ സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിച്ച കാലയളവിലാണ് തലശ്ശേരി കോടതി സമുച്ചയത്തിന്റെ എട്ടു നില മനോഹര കെട്ടിടം കടലിനഭിമുഖമായി പണിയാൻ തന്ത്രപരമായ നീക്കത്തിലൂടെ അനുവാദം ഗവൺമന്റിൽ നിന്ന് വാങ്ങിച്ചെടുത്തത്.
ഭാര്യ പി ബിന്ദു, മക്കൾ ആതിഷ്, അൻഷിത് . പിണറായി സ്വിമ്മിംഗ് പൂൾ സ്ഥിതി ചെയ്യുന്ന കോഴൂരാണ് ജന്മദേശം.
Mediawings :