പ്രിയങ്കയുടെ വരവ് രാജ്യത്തിന്റെ വരാനിരിക്കുന്ന പുതിയ മാറ്റത്തിന്റെ തുടക്കം; അഡ്വ. ബിന്ദു കൃഷ്ണ

അഡ്വ.ബിന്ദു കൃഷ്ണ. റിയാദ് സെൻട്രൽ കമ്മിറ്റി വനിതാ വേദി സംഘടിപ്പിച്ച ‘ബി വിത്ത് ബിന്ദു കൃഷ്ണ’ എന്ന പരിപാടിയിൽ സംബന്ധിച്ച് സംസാരിക്കുന്നു.

റിയാദ്: ഫാസിസ്റ്റ് വർഗ്ഗീയ ഭരണകൂടങ്ങളിൽ നിന്ന് രാജ്യത്തെ മോചിപ്പിച്ച് കോൺഗ്രസിന് ശക്തി പകരുവാൻ പ്രിയങ്കയുടെ വരവ് വരാനിരിക്കുന്ന പുതിയ മാറ്റത്തിന്റെ തുടക്കമായിരിക്കുമെന്ന് കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗവും മഹിളാകോൺഗ്രസ് മുൻ അധ്യക്ഷയുമായ അഡ്വ.ബിന്ദു കൃഷ്ണ. റിയാദ് സെൻട്രൽ കമ്മിറ്റി വനിതാ വേദി റിയാദ് അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘ബി വിത്ത് ബിന്ദു കൃഷ്ണ’ എന്ന പരിപാടിയിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു.

സ്ത്രീ സമത്വത്തിന് പ്രാധാന്യം നൽകിയും, പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീ സമൂഹത്തെ മുൻപന്തിയിലേക്ക് കൊണ്ട് വരുകയും അവർക്ക് പ്രവർത്തിക്കാൻ അവസരങ്ങൾ നൽകുയും ചെയ്ത പ്രസ്ഥാനമാണ് കോൺഗ്രസ്. എന്നാൽ മുഖ്യധാര പാർട്ടികൾ എന്ന് അവകാശപ്പെടുന്നവർ സ്ത്രീകളെ അവരുടെ ഒരു കമ്മിറ്റികളിൽ പോലും ഇടം നൽകുന്നില്ല എന്ന വസ്തുതയും നാം തിരിച്ചറിയണം. രാജ്യത്ത് സമത്വം നടപ്പിലാക്കിയ പാർട്ടിയാണ് കോൺഗ്രസ്, രാജ്യം കൈവരിച്ച ഓരോ നേട്ടങ്ങൾക്കും മുന്നേറ്റത്തിനും കാരണം കോൺഗ്രസ്, ചേരിചേരാ പ്രസ്ഥാനങ്ങൾക്ക് തുടക്കം കുറിച്ചത് കോൺഗ്രസ്,എന്നാൽ ഇന്ത്യയിൽ മോഡി ഭരണകൂടം അദാനിയുടെയും അംബാനിയുടെയും ഭരണകർത്താക്കളായി മാറിയിരിക്കുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും ജാതിയുടെ പേരിലും മനുഷ്യരെ കൊന്ന് കൊലവിളി നടക്കുന്നവർക്കെതിരെ ഒത്താശ ചെയ്യുന്ന ഭരണകൂടമായി മാറിയിരിക്കുന്നു മോഡി സർക്കാർ, അതുകൊണ്ട് തന്നെ രാജ്യത്തിന്റെ ആത്മാവ് നമുക്ക് വീണ്ടെടുക്കാൻ ഗാന്ധി കുടുംബത്തിലൂടെ സാധ്യമാകും എന്നത് കഴിഞ്ഞ കാലങ്ങളിൽ നാം കണ്ടതാണന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ പരിപാടി ഉൽഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി വനിതാവേദി പ്രസിഡന്റ് മൃദുല വിനീഷ് അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരൻ പിള്ള മുഖ്യാഥിയായി.ഒഐസിസി മിഡിൽ ഈസ്റ്റ് കൺവീനർ കുഞ്ഞി കുമ്പള, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും വനിതാ വേദി ചുമതലയുമുള്ള സുരേഷ് ശങ്കർ, ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ ശിഹാബ് കൊട്ടുകാട്,ഷാജി കുന്നിക്കോട്,നാഷണൽ കമ്മിറ്റി അംഗം റഹിമാൻ മുനമ്പത്ത്, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സലീം കളക്കര,കണ്ണൂർ ജില്ല ആക്റ്റിംഗ് പ്രസിഡന്റ് അബ്ദുൽ മുനീർ, ഇന്ത്യൻ എംബസി സ്കൂൾ ചെയർ പേഴ്സൺ ഷഹനാസ് അബ്ദുൽ ജലീൽ ,കെഎംസിസി വനിതാവേദി റിയാദ് പ്രസിഡന്റ് റഹിമത്ത് അശ്റഫ് എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.

തുടർന്ന് വിവിധ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. മുഖ്യാതിഥികളായ അഡ്വ. ബിന്ദു കൃഷ്ണ, കുമ്പളത്ത് ശങ്കരൻപിള്ള, ഇന്ത്യൻ എംബസി സ്കൂൾ ചെയർപേഴ്സൺ ഷഹനാസ് അബ്ദുൽ ജലീൽ,പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ഒഐസിസി റിയാദ് പത്തനംതിട്ട ജില്ല പ്രസിഡന്റ് കെ.കെ തോമസ്, നൃത്ത അധ്യാപിക ബിന്ദു ടീച്ചർ, എന്നിവരെ ചടങ്ങിൽ മൊമന്റോ നൽകി ആദരിച്ചു. തുടർന്ന് വിവിധ ജില്ല കമ്മിറ്റികളുടെയും, മുസാമിയ യൂണിറ്റിന്റെയും നേതൃത്വത്തിൽ മുഖ്യാതിഥിക്കായുള്ള ആദരവ് നൽകി. വനിതാവേദി വൈസ് പ്രസിഡന്റ് സ്മിത മുഹിയിദ്ധീൻ ആമുഖവും, സംഘടനാ ജനറൽ സെക്രട്ടറി ജാൻസി പ്രഡിൻ സ്വാഗതവും, വനിതാ വേദി ട്രഷറർ സൈഫുന്നീസ സിദ്ധീഖ് നന്ദിയും പറഞ്ഞു.
വനിതാ വേദി ഭാരവാഹികളായ ബൈമി സുബിൻ,സിംന നൗഷാദ്,ശരണ്യ ആഘോഷ് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി ഒഐസിസിയുടെ വിവിധ നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു.പോൾ സ്റ്റാർ,മണി ബ്രദഴ്സ്, നവ്യ ഡാൻസ് അക്കാഥമി എന്നി നൃത്തവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും, റിയാദിലെ അനുഗ്രഹീത കലാകാരന്മാർ അവതരിപ്പിച്ച ഗാനമേളയും ചടങ്ങിന് നവ്യാനുഭൂതിയേകി.

spot_img

Related Articles

Latest news