റിയാദ്:ഹൃസ്വ സന്ദർശാർത്ഥം റിയാദിൽ എത്തിയ കെ.പി.സി.സി രാഷ്ട്രീയ സമിതി അംഗം അഡ്വ: എം ലിജുവിന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ സ്വീകരണം നൽകി. ബത്ഹ ഡീ പാലസ് ഹോട്ടലിലെ സെൻട്രൽ കമ്മിറ്റി ഓഫീസിൽ നടന്ന സ്വീകരണ പരിപാടിയിൽ റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ അധ്യക്ഷനായി. റിയാദ് സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പ്രവാസി സുരക്ഷാ പദ്ധതിയടക്കം, സംഘടനയുടെ വിവിധ പ്രവർത്തനങ്ങൾ അബ്ദുള്ള വല്ലാഞ്ചിറ വിശദീകരിക്കുണ്ടായി.
തുടർന്ന് സ്വീകരണ പരിപാടിക്ക് നന്ദി അറീയിച്ച് കൊണ്ട് എം ലിജു ചടങ്ങിൽ സംസാരിച്ചു. ഓരോ പ്രവാസികളും നമ്മുടെ നാടിന്റെ സാമ്പത്തിക വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്നവരാണ്, വർഷങ്ങളോളം മണലാരുണ്യത്തിൽ വിയർപ്പൊഴുക്കി ഉണ്ടാക്കി വെച്ച ചെറിയ സമ്പാദ്യങ്ങളുമായി നീണ്ട പ്രവാസ ജീവിതത്തിന് ശേഷം പലരും രോഗികളായി മാറുകയും നാട്ടിൽ കുടുംബത്തോടൊപ്പം കഴിയണമെന്ന ആഗ്രഹവുമായി പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുമ്പോൾ, തന്റെ കൈയ്യിൽ മിച്ചമായി ഉണ്ടാക്കിയ സമ്പാദ്യം കൊണ്ട് അഥവാ എന്തെങ്കിലും ചെറിയ പദ്ധതികൾ തുടങ്ങാം എന്ന് കരുതി നാട്ടിൽ വല്ല പരിപാടികളും തുടങ്ങിയാൽ ഉദ്യോഗസ്ഥ ഫാസിസ്റ്റ് ഭരണകൂടങ്ങൾ അവരെ വേട്ടയാടുന്നതാണ് നാം കാണുന്നത്. അതോടെ കടകെണിയിൽ അകപ്പെട്ട് ജീവിതം തന്നെ മതിയാക്കുന്ന കാഴ്ച്ചകൾ ഒരു ഭാഗത്ത് നടക്കുന്നു.
സംഘ് പരിവാർ ഫാസിസ്റ്റ് കരങ്ങളിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കുക എന്ന ലക്ഷ്യവുമായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ ലഭിക്കുന്ന സ്വീകാര്യത മനസ്സിലാക്കി വിറളിപിടിച്ച വർഗീയ ഫാസിസ്റ്റുകൾ രാഹുൽ ഗാന്ധിയുടെ വാഹനങ്ങൾക്കും, പ്രവർത്തകർക്കു നേരെയും അക്രമണങ്ങൾ നടത്തി അവരെ ഭയപ്പെടുത്തുക എന്ന ലക്ഷ്യവുമായി ഇറങ്ങിയിരിക്കുന്ന കാഴ്ച്ചകളാണ് മറുവശത്ത് നടക്കന്നത്. ബ്രിട്ടീഷുകാരുടെ തോക്കിന് മുന്നിൽ വിരിമാറ് കാണിച്ചും, തൂക്കുമരങ്ങൾക്ക് മുന്നിൽ പോലും പതറാതെ ഇന്ത്യയിൽ നിന്ന് വെള്ള പട്ടാളത്തെ തുരത്താൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് കഴിഞ്ഞെങ്കിൽ ഈ ഫാസിറ്റ് വർഗ്ഗീയ ഭരണകൂടത്തിനെതിരെ ജനാധിപത്യ മതേതര വിശ്വാസികൾ 2024 ൽ നടക്കുന്ന രാജ്യത്തിന്റെ വിധി എഴുത്തിൽ ഒന്നിച്ച് നിന്ന് പേരാടുക തന്നെ ചെയ്യും എന്നത് നാം ഓർക്കുക.
അതോടൊപ്പം പ്രവാസികൾ നിരന്തരമായി ആവശ്യപ്പെടുന്ന ഒരു കാര്യമാണ് ഒ.ഐ.സി.സി പ്രവർത്തകരെ അവരുടെ നാട്ടിലെ അതാത് പ്രദേശങ്ങളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കമ്മിറ്റികളിൽ ഉൾപ്പെടുത്തണം എന്നത്. തീർച്ചയായും ഈ കാര്യം ഉടൻ തന്നെ നടപ്പിലാക്കുമെന്നും, അതിന്റെ ആദ്യ നടപടിയെന്നോണം കോഴിക്കോട് ജില്ലയിലെ ഓ.ഐ.സി.സിയുടെ വിവിധ രാജ്യങ്ങളിലെ ഭാരവാഹികളെ അവരുടെ ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളിൽ ഉൾപ്പെടുത്താൻ സാധിച്ചത് എന്നും അദ്ധേഹം സൂചിപ്പിച്ചു.
ചടങ്ങിന് ആശംസകൾ നേർന്ന് കൊണ്ട് ഗ്ലോബൽ, നാഷണൽ,സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നൗഫൽ പാലക്കാടൻ, റഷീദ് കൊളത്തറ, അസ്ക്കർ കണ്ണൂർ,അബ്ദുൽ സലിം അർത്തിയിൽ,നവാസ് വെള്ളിമാട്കുന്ന്,സലീം കളക്കര,മുഹമ്മദലി മണ്ണാർക്കാട്, സുഗതൻ നൂറനാട്, ബാലു കുട്ടൻ, ഷുക്കൂർ ആലുവ, സജീർ പൂന്തുറ, അമീർ പട്ടണത്ത്, ഷംനാദ് കരുനാഗപള്ളി, നിഷാദ് ആലംങ്കോട്, സുരേഷ് ശങ്കർ, അശ്റഫ് കിഴിപുള്ളിക്കര,ഹക്കീം പട്ടാമ്പി, റഫീഖ് വെമ്പായം, നാദിർഷാ റഹിമാൻ എന്നിവർ സംസാരിച്ചു.
നാസർ ലെയ്സ്,ടോം സി മാത്യു, കെ.കെ. തോമസ്,ബഷീർ കോട്ടയം, മാത്യു ജോസഫ്,നാസർ വലപ്പാട്,ഷഫീഖ് പുരക്കുന്നിൽ,ഷിഹാബ് കരിമ്പൻ,ഹർഷാദ് എം.ടി,ഷാജി മഠത്തിൽ, സത്താർ ഓച്ചിറ എന്നിവർ സന്നിഹിതരായി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസൻ സ്വാഗതവും ജനറൽ സെക്രട്ടറി സക്കീർ ദാനത്ത് നന്ദിയും പറഞ്ഞു.