കാബൂൾ : തിങ്കളാഴ്ച അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി അജ്ഞാത കേന്ദ്രത്തിലേക്ക് രക്ഷപ്പെട്ടത് നാല് കാറുകളും ഒരു ഹെലികോപ്റ്ററും നിറയെ പണവുമായി. മുഴുവൻ കൊണ്ട് പോകാൻ കഴിയാത്തതിനാൽ കുറച്ച് പണം ബാക്കിയുണ്ടെന്നും ആർഐഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
കാബൂളിൽ നയതന്ത്ര സാന്നിധ്യം നിലനിർത്തുമെന്നും താലിബാനുമായി ബന്ധം സ്ഥാപിക്കാൻ കഴിയുമെന്നും റഷ്യ പറഞ്ഞു. താലിബാനെ അഫ്ഘാനിസ്ഥാന്റെ ഭരണാധികാരികളായി അംഗീകരിക്കാൻ സമയമെടുക്കും. അവരുടെ തുടർന്നുള്ള പ്രവർത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചതിനു ശേഷമായിരിക്കുമെന്നും പറഞ്ഞു.വാർത്ത ഏജൻസി അറിയിച്ചു. കാബൂളിലെ റഷ്യൻ എംബസിയുടെ വക്താവ് നികിത ഇഷ്ചെങ്കോയെ ഉദ്ധരിച്ച് ആർഐഎ റിപ്പോർട്ട് ചെയ്തതാണ് വിവരങ്ങൾ.