നോയ്ഇന്‍ഡ്യയുടെ പൈതൃക സ്മാരകവും പ്രധാന വിനോദ സഞ്ചാര കേന്ദ്രവുമായ താജ് മഹലിന് വന്‍തുക നികുതി അടയ്ക്കാന്‍ നഗരസഭയുടെ നോട്ടീസ്.ഉത്തര്‍പ്രദേശിലെ മുനിസിപല്‍ കോര്‍പറേഷനാണ് ആര്‍കിയോളജികല്‍ സര്‍വേ ഓഫ് ഇന്‍ഡ്യയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. താജ് മഹല്‍ സ്ഥിതി ചെയ്യുന്ന ആഗ്ര മുനിസിപല്‍ കോര്‍പറേഷന്റേതാണ് നടപടി.
നോടീസ് കണ്ട് അമ്ബരന്നിരിക്കുകയാണ് പുരാവസ്തു വിഭാഗം ഉദ്യോഗസ്ഥര്‍. വെള്ളത്തിന്റെ നികുതിയായി 1.9 കോടി രൂപയും കെട്ടിട നികുതിയായി 1.5 ലക്ഷം രൂപയുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ നോട്ടീസ് അബദ്ധത്തില്‍ അയച്ചതാകാമെന്നും പൈതൃക സ്മാരകങ്ങള്‍ ഇത്തരം നികുതി അടക്കേണ്ടതില്ലെന്നും പുരാവസ്തു വകുപ്പിലെ ഉന്നതര്‍ പ്രതികരിച്ചു