എയ്​ഡഡ് സ്​കൂള്‍ ​അധ്യാപകരെ​ വിലക്കുമ്പോൾ

കോടതി വിധി പഞ്ചായത്ത്​ മുതല്‍ നിയമസഭ വരെ പ്രതിഫലിക്കും

തി​രു​വ​ന​ന്ത​പു​രം: എ​യ്​​ഡ​ഡ് സ്​​കൂ​ള്‍ ​അ​ധ്യാ​പ​ക​ര്‍​ക്ക്​ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നും രാ​ഷ്​​ട്രീ​യ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​കു​ന്ന​തി​നു​മു​ള്ള വി​ല​ക്ക്​ പ​ഞ്ചാ​യ​ത്ത്​ ഭ​ര​ണ​സ​മി​തി​ക​ള്‍ മു​ത​ല്‍ നി​യ​മ​സ​ഭ വ​രെ പ്ര​തി​ഫ​ലി​ക്കും. നി​യ​മ​സ​ഭാം​ഗ​ങ്ങ​ളി​ല്‍ ഏ​താ​നും​പേ​ര്‍ എ​യ്​​ഡ​ഡ്​ സ്​​കൂ​ള്‍ അ​ധ്യാ​പ​ക​രാ​യി സ​ര്‍​വീ​സി​ലു​ള്ള​വ​രാ​ണ്. കേ​ര​ള വി​ദ്യാ​ഭ്യാ​സ ച​ട്ടം (കെ.​ഇ.​ആ​ര്‍) ബാ​ധ​ക​മാ​യ എ​യ്​​ഡ​ഡ്​ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്കാ​വും വി​ധി ബാ​ധ​ക​മാ​വു​ക എ​ന്നാ​ണ്​ സൂ​ച​ന.

വി​ധി​പ്പ​ക​ര്‍​പ്പ്​ വ​ന്നാ​ലേ ഇ​ക്കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത വ​രൂ. വി​ധി കോ​ള​ജു​ക​ള്‍​ക്ക്​ കൂ​ടി ബാ​ധ​ക​മാ​യാ​ല്‍ മ​ന്ത്രി ജ​ലീ​ലി​ന്​ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ തി​രൂ​ര​ങ്ങാ​ടി പി.​എ​സ്.​എം.​ഒ കോ​ള​ജി​ലെ ​അ​ധ്യാ​പ​ക​ജോ​ലി രാ​ജിവെ​ക്കേ​ണ്ടി​വ​രും. എ​യ്​​ഡ​ഡ്​ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്​​കൂ​ള്‍ അ​ധ്യാ​പ​ക​നാ​യ കൊ​ണ്ടോ​ട്ടി എം.​എ​ല്‍.​എ ടി.​വി. ഇ​ബ്രാ​ഹി​മി​നും​ കോ​ട​തി​വി​ധി തി​രി​ച്ച​ടി​യാ​കും. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്ക​ണ​മെ​ങ്കി​ല്‍ ഇ​ബ്രാ​ഹി​മി​ന്​ അ​ധ്യാ​പ​ക​ജോ​ലി രാ​ജി​വെക്കേ​ണ്ടി​വ​രും.

കൈ​പ്പ​മം​ഗ​ലം എം.​എ​ല്‍.​എ ഇ. ​ടി. ടൈ​സ​ണ്‍ മാ​സ്​​റ്റ​ര്‍​ക്ക്​ സ​ര്‍​വി​സ്​ ബാ​ക്കി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​യി​ച്ച​തോ​ടെ ഹെ​ഡ്​​മാ​സ്​​റ്റ​ര്‍ ത​സ്​​തി​ക​യി​ല്‍​നി​ന്ന്​ സ്വ​യം വി​ര​മി​ക്ക​ല്‍ നേ​ടി. നി​ല​വി​ലെ നി​യ​മ​സ​ഭാം​ഗ​ങ്ങ​ളി​ല്‍ പ​ല​രും എ​യ്​​ഡ​ഡ്​ അ​ധ്യാ​പ​ക​ജോ​ലി​യി​ല്‍​നി​ന്ന്​ വി​ര​മി​ച്ച​​വ​രോ സ്വ​യം​വി​ര​മി​ക്ക​ല്‍ വാ​ങ്ങി​യ​വ​രോ ആ​യ​തി​നാ​ല്‍ അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ന്​ ത​ട​സ്സ​മു​ണ്ടാ​കി​ല്ല. സ്​​പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്​​ണ​ന്‍ എ​യ്​​ഡ​ഡ്​ സ്​​കൂ​ള്‍ അ​ധ്യാ​പ​ക ജോ​ലി​യി​ല്‍​നി​ന്ന്​ നേ​രത്തേ സ്വ​യം​വി​ര​മി​ക്ക​ല്‍ നേ​ടി​യി​രു​ന്നു.

വി​ധി​ക്ക്​ മു​ന്‍​കാ​ല പ്രാ​ബ​ല്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അം​ഗ​ങ്ങ​ളാ​യ എ​യ്​​ഡ​ഡ്​ സ്​​കൂ​ള്‍ അ​ധ്യാ​പ​ക​ര്‍​ക്ക്​ ചു​മ​ത​ല​യി​ല്‍ തു​ട​രു​ന്ന​തി​ന്​ ത​ട​സ്സ​മു​ണ്ടാ​കി​ല്ല. എ​ന്നാ​ല്‍, വി​ധി​ക്ക്​ ശേ​ഷം ന​ട​ക്കു​ന്ന ഉ​പ​തെ​രഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ എ​യ്​​ഡ​ഡ്​ സ്​​കൂ​ള്‍ അ​ധ്യാ​പ​ക​ര്‍​ക്ക്​ മ​ത്സ​രി​ക്കാ​ന്‍ ക​ഴി​യി​ല്ല.

കേ​ര​ള വി​ദ്യാ​ഭ്യാ​സ ച​ട്ട​ത്തി​ലെ അ​ധ്യാ​യം 14 ‘എ’​യി​ല്‍ ച​ട്ടം 56 പ്ര​കാ​രം നി​യ​മ​നി​ര്‍​മാ​ണ സ​ഭ, ത​ദ്ദേ​ശ തെ​ര​ഞ്ഞ​ടു​പ്പു​ക​ളി​ല്‍ മ​ത്സ​രി​ച്ച്‌​ വി​ജ​യി​ക്കു​ന്ന അ​ധ്യാ​പ​ക​ര്‍​ക്ക്​ പ്ര​ത്യേ​ക അ​വ​ധി​ക്കും സ​ര്‍​വി​സ്​ ആ​നു​കൂ​ല്യ​ങ്ങ​ള്‍​ക്കും വ്യ​വ​സ്ഥ ചെ​യ്യു​ന്നു​ണ്ട്. എ​യ്​​ഡ​ഡ്​ സ്​​കൂ​ള്‍ അ​ധ്യാ​പ​ക​ര്‍​ക്ക്​ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കു​ന്ന വി​ദ്യാ​ഭ്യാ​സ ച​ട്ട​ത്തി​ലെ വ്യ​വ​സ്ഥ ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്നാ​ണ്​ കോ​ട​തി നി​രീ​ക്ഷ​ണം. ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ സ​ര്‍​ക്കാ​ര്‍ അ​പ്പീ​ല്‍ ന​ല്‍​കു​മോ എ​ന്ന​ത്​​ നി​ര്‍​ണാ​യ​ക​മാ​ണ്.

spot_img

Related Articles

Latest news