AIIMS ൽ നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾക്കായുള്ള ബേസിക്ക് രജിസ്ട്രേഷൻ ഏപ്രിൽ 6 വരെ നടത്താം

ഡല്‍ഹി ഉള്‍പ്പെടെ രാജ്യത്തെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) കേന്ദ്രങ്ങളിലെ 2021ലെ നഴ്‌സിംഗ്, പാരാമെഡിക്കല്‍, ബാച്ചിലര്‍ പ്രോഗ്രാമുകളിലെ പ്രവേശന സമയക്രമം പ്രഖ്യാപിച്ചു.

ബി. എസ് സി. (ഓണേഴ്‌സ്) നഴ്‌സിംഗ്, ബി. എസ് സി. നഴ്‌സിംഗ് (പോസ്റ്റ് ബേസിക്), ബി. എസ് സി. (പാരാമെഡിക്കല്‍) കോഴ്‌സുകളിലെ പ്രവേശന നടപടികള്‍ ആംരഭിച്ചു.

പ്രോസ്പെക്ടസ് ഏപ്രിൽ 26 ന് ലഭ്യമാവും.

ബി എസ് സി (ഓണേഴ്‌സ്) നഴ്‌സിംഗ് പ്രവേശനപരീക്ഷ ജൂണ്‍ 14 നും ബിഎസ്.സി നഴ്‌സിംഗ് (പോസ്റ്റ് ബേസിക്) ബി.എസ്.സി (പാരാമെഡിക്കല്‍)കോഴ്‌സുകളിലെ പ്രവേശന പരീക്ഷകൾ ജൂണ്‍ 27 നും നടത്തും.
കൂടുതല്‍ വിവരങ്ങള്‍ www.aiimsexams.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. പ്രോസ്പക്ടീവ് ആപ്ലിക്കന്റ്സ് അഡ്വാന്‍സ്ഡ് രജിസ്‌ട്രേഷന്‍ (PAAR) പദ്ധതിപ്രകാരം ബേസിക് രജിസ്‌ട്രേഷന്‍, ഫൈനല്‍ രജിസ്‌ട്രേഷന്‍ എന്നീ രണ്ടുഘട്ടങ്ങളില്‍ കൂടി അപേക്ഷ നല്‍കണം.

ആദ്യം ബേസിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം.ഏപ്രിൽ 6 ന് വൈകീട്ട് അഞ്ച് വരെ ഇതിന് സൗകര്യമുണ്ട്.

വിവിധ പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള യോഗ്യതകൾ

ബി എസ്‌ സി (ഓണേഴ്‌സ്) നഴ്‌സിംഗ്

പ്ലസ് ടു പരീക്ഷ ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ പഠിച്ച് 55 ശതമാനം മാര്‍ക്ക് (പട്ടിക വിഭാഗക്കാരെങ്കില്‍ 50 ശതമാനം) നേടി ജയിക്കണം

ബിഎസ്സി (പാരാമെഡിക്കല്‍)

പ്ലസ്ടുതല പരീക്ഷ ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയും ബയോളജിയോ മാത്തമാറ്റിക്‌സോ കൂടി പഠിച്ച് 50 ശതമാനം മാര്‍ക്ക് (പട്ടികവിഭാഗക്കാര്‍ക്ക് 45 ശതമാനം) നേടണം.

ബി എസ്‌ സി നഴ്‌സിംഗ് (പോസ്റ്റ് ബേസിക്)

പ്ലസ്ടു വിജയം. ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി ഡിപ്ലോമ. നഴ്‌സ്/ രജിസ്‌ട്രേഡ് നഴ്‌സ്/മിഡ് വൈഫ് രജിസ്‌ട്രേഷന്‍ ഏതെങ്കിലും സംസ്ഥാന നഴ്‌സിംഗ് കൗണ്‍സിലില്‍ വേണം. പുരുഷ നഴ്‌സുമാരുടെ കാര്യത്തില്‍ മറ്റ് ചില വ്യവസ്ഥകള്‍ കൂടിയുണ്ട്

spot_img

Related Articles

Latest news