എയിംസ് ഡോക്ടര്‍ക്കെതിരെ എഫ്ഐആര്‍

സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത കേസില്‍ ആള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സിലെ (എയിംസ്) ഡോക്ടര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പൊലീസ്. സെപ്റ്റബര്‍ 26 ന് എയിംസ് ക്യാമ്പസില്‍ നടന്ന ജന്മദിനാഘോഷ ചടങ്ങിനിടെയാണ് ഡോക്ടര്‍ തന്റെ സഹപ്രവര്‍ത്തകയെ ബലാത്സംഗത്തിനു ഇരയാക്കിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ പ്രതി ഒളിവില്‍ പോയിരിക്കുകയാണ്. പ്രതിക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി ബലാത്സംഗത്തിനിരയായ സ്ത്രീയുടെ മൊഴി മജിസ്ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്തിയതായും പ്രതി എത്താനിടയുള്ളിടങ്ങളിലെല്ലാം പൊലീസ് തിരച്ചില്‍ നടത്തിയതായും ദക്ഷിണമേഖല ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ബെനിറ്റ മേരി ജയ്കര്‍ പറഞ്ഞു.

spot_img

Related Articles

Latest news