ദുബായ്: വിമാന യാത്രയില്‍ കയ്യില്‍ കരുതാവുന്ന ഹാൻഡ് ബാഗിൻ്റെ ഭാര പരിധി എയർ അറേബ്യ ഉയർത്തി. പ്രവാസി മലയാളികളടക്കം യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകുന്നതാണ് ഈ തീരുമാനം.ഇനി മുതല്‍ എയർ അറേബ്യ വിമാനത്തില്‍ യാത്ര ചെയ്യുന്നവർക്ക് 10 കിലോ വരെ ഭാരം കൈയ്യില്‍ കരുതാനാവും. ഏഴ് കിലോ ഭാരമാണ് മറ്റ് വിമാനങ്ങളില്‍ ഹാൻഡ് ബാഗിന് അനുവദിച്ചിരിക്കുന്ന പരമാവധി ഭാരം.
ഈ ഭാര പരിധിയില്‍ ഒരു ഹാൻഡ് ബാഗിന് പുറമെ ഒരു പേഴ്സണല്‍ ബാഗ് കൂടി യാത്രക്കാർക്ക് കൈയ്യില്‍ കരുതാനാവും. ബാക്പാക്, ഡ്യൂട്ടി ഫ്രീ ബാഗ്, ചെറിയ ബാഗ് എന്നിവയാണ് യാത്രക്കാർക്ക് കൈവശം വെക്കാവുന്നത്. ഇതിന് പുറമെ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന യാത്രക്കാർക്ക് മൂന്ന് കിലോ വരെ അധികം (പരമാവധി 13 കിലോ) ഭാരം ഹാൻഡ് ബാഗിനാകാമെന്നും എയർ അറേബ്യ തീരുമാനിച്ചിട്ടുണ്ട്. രണ്ടു ബാഗുകളും 10 കിലോയില്‍ കൂടരുതെന്നാണ് തീരുമാനം. പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണ് തീരുമാനം. നേരത്തേ ഹാൻഡ് ബാഗിന് പുറമെ അധിക ബാഗ് കയ്യില്‍ വെക്കുന്നത് പല വിമാന കമ്പനികളും നിയന്ത്രിച്ചിരുന്നു.