ദോഹ- ഇന്ത്യക്കും ഖത്തറിനുമിടയില്‍ വിമാന സര്‍വീസ് നടത്തുന്നതിനുള്ള എയര്‍ ബബിള്‍ കരാര്‍ പുതുക്കി. ഒരു മാസത്തേക്കേണ് കരാര്‍ പുതുക്കിയതെന്ന് ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍ അറിയിച്ചു.
എയര്‍ ബബിള്‍ കരാര്‍ പുതുക്കുന്നതിലെ അനിശ്ചിതത്വം കാരണം ഇന്നു രാവിലെയുള്ള ഇന്ത്യ-ഖത്തര്‍ വിമാന സര്‍വീസ് മുടങ്ങിയിരുന്നു. നിലവിലെ എയര്‍ ബബിള്‍ കരാര്‍ ജൂണ്‍ 30 അര്‍ധരാത്രിവരെയായിരുന്നു. എന്നാല്‍, പുതുക്കുന്നത് അനിശ്ചിതത്വത്തിലായതോടെയാണ് ഇന്ന് പുലര്‍ച്ച മുതല്‍ ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ മുടങ്ങിയത്.