കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കുവൈത്തിലേക്ക് പോകാനായി പറന്നുയർന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് തിരിച്ചിറക്കി. എയർ ഇന്ത്യ എക്സ്പ്രസ് IX 393 ആണ് തിരിച്ചിറക്കിയത്.
കാർഗോ വിഭാഗത്തിൽ ഫയർ അലാറാം മുഴങ്ങിയതിനെ തുടർന്നാണ് വിമാനം എമർജൻസി ലാൻഡിങ് നടത്തിയത്. 8.20ന് പുറപ്പെട്ട വിമാനം 10 മിനിട്ടിനുള്ളിൽ തിരിച്ചിറക്കി.