സാങ്കേതിക തകരാർ; കരിപ്പൂരിൽ നിന്നും ദോഹയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

 

മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കി. സാങ്കേതിക തകരാർ മൂലമാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. വിമാനത്തിലെ എ സി തകരാറായി എന്നാണ് ലഭിക്കുന്ന വിവരം. IX 375 നമ്പർ വിമാനമാണ് കരിപ്പൂർ വിമാനത്താവളത്തിലേക്ക് തന്നെ തിരിച്ചിറക്കിയത്.

എയർ ഇന്ത്യ വിമാനങ്ങളിൽ സാങ്കേതിക തകരാറുകളും അപകടങ്ങളും റിപ്പോർട്ട് ചെയ്യുന്നത് പതിവ് സംഭവമായി മാറിക്കൊണ്ടിരിക്കുകയാണിപ്പോൾ. ഇന്നലെ ഡൽഹി വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനത്തിൽ തീപിടിച്ചിടുന്നു. ഹോങ്കോങ് – ഡൽഹി എയർ ഇന്ത്യ (AI 315) വിമാനത്തിലാണ് തീപിടുത്തം ഉണ്ടായത്. ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് പിന്നാലെയാണ് തീപിടുത്തം. വിമാനം ലാൻഡ് ചെയ്ത് ഗേറ്റിൽ നിർത്തിയ സമയം ഓക്സിലറി പവർ യൂണിറ്റിൽ തീപിടുത്തം ഉണ്ടായെന്നാണ് വിവരം. മാനത്തിന് കേടുപാടുകൾ സംഭവിച്ചു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. വിമാനത്തിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

spot_img

Related Articles

Latest news