പ്രവാസികൾക്ക് സന്തോഷ വാർത്ത, 24 രൂപയ്ക്ക് പത്ത് കിലോ അധിക ബാഗേജ്; വൻ ഓഫറുമായി എയര്‍ ഇന്ത്യ

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികളെ ഞെട്ടിച്ച്‌ എയർ ഇന്ത്യ എക്സ്പ്രസ്.ഇന്ത്യയിലേക്കുള്ള വിമാനങ്ങളില്‍ 10 കിലോ അധിക ബാഗേജ് വെറും 1 ദിർഹമിന് നല്‍കുന്നു. യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ, ബഹ്‌റൈൻ, ഖത്തർ എന്നിവയുള്‍പ്പെടെ എല്ലാ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ടിക്കറ്റ് എടുക്കുന്നവർക്കും ഈ ഓഫർ ലഭ്യമാണ്. ഒക്ടോബർ 31, 2025 വരെ ടിക്കറ്റ് എടുക്കുന്നവർക്കും നവംബർ 30, 2025 വരെ യാത്ര ചെയ്യുന്നവർക്കും ബാധകമാണ്. ഈ ഓഫർ ടിക്കറ്റ് എടുക്കുമ്പോള്‍ മാത്രമേ ലഭിക്കൂ.

കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി സാധനങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാൻ ബാഗേജ് പരിധി ഒരു വലിയ വെല്ലുവിളിയാകാറുണ്ട് പ്രവാസികള്‍ക്ക്. അവിടെയാണ് എയർ ഇന്ത്യ എക്സ്പ്രസ് ഈ “സുവർണ്ണാവസരം” ഒരുക്കിയിരിക്കുന്നത്. സാധാരണഗതിയില്‍ 10 കിലോ അധിക ലഗേജിന് വലിയ തുക ചെലവ് വരുമ്പോള്‍, വെറും ഒരു ദിർഹമിന് ഈ ഓഫർ ലഭിക്കുന്നത് യാത്രക്കാർക്ക് വലിയ സാമ്പത്തിക ലാഭമാണ് നല്‍കുന്നത്. ഈ ഓഫർ പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്ര കൂടുതല്‍ സന്തോഷകരവും ലാഭകരവുമാക്കുന്നു.

spot_img

Related Articles

Latest news