സ്ത്രീധനത്തിനെതിരെ എഐവൈഎഫ് ജനജാഗ്രതാ സദസ് സംഘടിപ്പിക്കും..

സ്ത്രീധനത്തിനും ആർഭാട വിവാഹത്തിനുമെതിരെ സംസ്ഥാനവ്യാപകമായി പ്രചാരണ കാമ്പെയിൻ ആരംഭിക്കാൻ എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ‘വിവാഹമാണ് വില്പന അല്ല’ എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാനത്ത് ആയിരം കേന്ദ്രങ്ങളിൽ ജനജാഗ്രത സദസുകൾ സംഘടിപ്പിക്കും.
കലാ സാഹിത്യ രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയ പ്രചരണം സംഘടിപ്പിക്കാനും, നിയമ സഹായം ലഭ്യമാക്കുന്നതിനായി 14 ജില്ലകളിലും ഹെൽപ്പ് ഡസ്ക്കുകൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ ആർ സജിലാൽ അധ്യക്ഷനായി. സെക്രട്ടറി മഹേഷ് കക്കത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.

spot_img

Related Articles

Latest news