അഖിലേന്ത്യ അഗ്രിക്കൾച്ചർ എൻട്രൻസ് സെപ്തംബർ 7 മുതൽ

രാജ്യത്തെ കാർഷിക സർവകലാശാലകളിലും മറ്റും 2021-22 അദ്ധ്യയനവർഷം ബാച്ചിലേഴ്സ് ഡിഗ്രി പ്രോഗ്രാമുകളിൽ 15 ശതമാനം സീറ്റുകളിലെ പ്രവേശനത്തിനായി ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 7, 8, 13 തീയതികളിൽ അഖിലേന്ത്യാ അഗ്രികൾച്ചർ എൻട്രൻസ് പരീക്ഷ നടത്തും.

കാർഷിക/ അനുബന്ധ വിഷയങ്ങളിലാണ് പ്രവേശനം. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 178 കേന്ദ്രങ്ങളിലായി പരീക്ഷ നടത്തും. പ്ലസ്ടു/ തത്തുല്യപരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ അഗ്രികൾച്ചർ / മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ച് വിജയിച്ച സമർത്ഥരായ വിദ്യാർത്ഥികൾക്ക് ഈ പരീക്ഷയിൽ പങ്കെടുക്കാം.

150 മിനുട്ടാണ് പരീക്ഷാ ദൈർഘ്യം. ജൂലൈ 25 മുതൽ http://icar.nta.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20. കമ്പ്യൂട്ടർ ബെയ്സ്ഡ് ടെസ്റ്റ് മോഡിലാണ് പരീക്ഷ.

spot_img

Related Articles

Latest news