രാജ്യത്തെ കാർഷിക സർവകലാശാലകളിലും മറ്റും 2021-22 അദ്ധ്യയനവർഷം ബാച്ചിലേഴ്സ് ഡിഗ്രി പ്രോഗ്രാമുകളിൽ 15 ശതമാനം സീറ്റുകളിലെ പ്രവേശനത്തിനായി ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 7, 8, 13 തീയതികളിൽ അഖിലേന്ത്യാ അഗ്രികൾച്ചർ എൻട്രൻസ് പരീക്ഷ നടത്തും.
എൻട്രൻസ് പരീക്ഷയ്ക്കുള്ള അപേക്ഷകൾ ജനസേവന കേന്ദ്രങ്ങൾ വഴി നൽകാവുന്നതാണ്
കാർഷിക/ അനുബന്ധ വിഷയങ്ങളിലാണ് പ്രവേശനം. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 178 കേന്ദ്രങ്ങളിലായി പരീക്ഷ നടത്തും. *പ്ലസ്ടു അല്ലെങ്കിൽ തത്തുല്യപരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ അഗ്രികൾച്ചർ / മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ച് വിജയിച്ച വിദ്യാർത്ഥികൾക്കും / ഈ വിഷയങ്ങളിൽ പരീക്ഷ എഴുതി റിസൾട്ട് പ്രതീക്ഷിച്ചിരിക്കുന്നവർക്കും അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട അവസാന തീയതി 2021 ഓഗസ്റ്റ് 20.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി അടുത്തുള്ള ജനസേവന കേന്ദ്രവുമായി ഉടൻ ബന്ധപ്പെടുക.