അക്ഷയ സെന്ററുകൾക്ക് സി കാറ്റഗറിയിലും തുറന്നു പ്രവർത്തിക്കാൻ അനുമതിയായി:

കോവിഡ്19 ന്റെ 2-ാം ഘട്ട രോഗവ്യാപനം തടയുന്നതിനായി കോഴിക്കോട് ജില്ലയിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കി വരികയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അക്ഷയസെൻറുകൾ പ്രവർക്കാതിരിക്കുന്നത് പൊതുജനങ്ങൾക്ക് അടിയന്തിര ആവശ്യങ്ങൾക്കുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനും സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും തടസ്സം നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് .

ഈ സാഹചര്യത്തിൽ കാറ്റഗറി C-യിൽപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കോവിഡ് 19 പ്രോട്ടോകോൾ പാലിച്ചുകൊണ്ടും സാമൂഹിക അകലം പാലിച്ച് ഒരേസമയം 4 പേരിൽ കൂടുതൽ ആളുകൾ പ്രവേശിക്കുന്നില്ല എന്നുമുള്ള മാനദണ്ഡങ്ങളോടെ അടിയന്തിര സേവനങ്ങൾ നൽകുന്നതിന് വേണ്ടി 50% ജീവനക്കാരെ വെച്ച് അക്ഷയ സെന്ററുകൾ രാവിലെ 9.00 മണി മുതൽ വൈകിട്ട് 5.00 മണിവരെ തുറന്ന് പ്രവർത്തിക്കാവുന്നതാണ് .

spot_img

Related Articles

Latest news