റിയാദ്: റിയാദിലെ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോര്‍ക്ക (ഫെഡറേഷന് ഓഫ് കേരളയിറ്റ് റിജണല്‍ അസോസിയേഷന്) പുതിയ 2025ല്‍ നിലവില്‍ വന്ന ഭരണസമിതി വരുന്ന ആറുമാസകാലം കൊണ്ട് നടപ്പാക്കുന്ന പ്രോഗ്രാമിന്റെ ഭാഗമായി ഭരണ സമിതി അംഗങ്ങള്‍, എക്സിക്യുട്ടീവ് അംഗങ്ങള്‍, കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്കുള്ള അംഗത്വ കാര്‍ഡ് വിതരണം, നമ്മുടെ നാടിനെ കാര്‍ന്നു തിന്നുന്ന രാസലഹരി പോലെയുള്ള മാരക വിപത്തിനെതിരെയുള്ള ആറുമാസം നീണ്ടു നില്ക്കുന്ന വിവിധ പരിപാടികളോടെയുള്ള ലഹരി വിരുദ്ധക്യാമ്പയിന്, അംഗ സംഘടനകള്‍ മാറ്റുരക്കുന്ന മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് സഹകരണത്തോടെ മെയ് 23 നടക്കുന്ന ഫുഡ് ഫെസ്റ്റ്, സെപ്റ്റംബറില്‍ നടക്കുന്ന ഫോര്‍ക്ക മുന്‍ ചെയര്മാന് മണ്മറഞ്ഞ സത്താര്‍ കായംകുളത്തിന്റെ നാമധേയത്തില്‍ നടക്കുന്ന ഫുട്ബോള്‍ മത്സരം, നോര്‍ക്ക സേവനം പ്രവാസികള്‍ക്ക് ഇടയില്‍ എത്തിക്കാന്‍ ഫോര്‍ക്ക് ഹെല്പ്ഡസ്ക്, തുടങ്ങി നിരവധി പരിപാടികളാണ് ഫോര്‍ക്ക ആസൂത്രണം ചെയ്തിട്ടുള്ളത്.
ഈ വരുന്ന മെയ് – 23 ന് ഫോർക്കയുടെ നേതൃത്വത്തിൽ മദീന ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ചു കൊണ്ട് നടത്തുന്ന നാലാമത് ഫുഡ് ഫെസ്റ്റ് വൈകീട്ട് രണ്ടു മുതല്‍ വൈകീട്ട് ഏഴു മണിവരെ അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും
ഫുഡ് ഫെസ്റ്റ് മത്സരത്തില്‍ നിബന്ധനകൾ പരിഗണിച്ച് ഒന്നും, രണ്ടും, മൂന്നും സ്ഥാനത്തിന് അർഹരാകുന്ന സംഘടനക്ക് യഥാക്രമം ഒരു പവൻ സ്വർണ്ണം, അര പവൻ സ്വർണ്ണം, 1001 റിയാൽ എന്നീ ക്രമത്തില്‍ സമ്മാനങ്ങള്‍ നല്‍കും കൂടാതെ പങ്കെടുക്കുന്ന എല്ലാ സംഘടനകൾക്കും പ്രോത്സാഹന സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും..
34 അംഗ സംഘടനകളിൽ നിന്ന് തെരഞ്ഞെടുത്ത 18 പ്രാദേശിക സംഘടനകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഓരോ ടീമിനും ഒരു ടേബിൾ നൽകും. അവർക്ക് അവരുടെ ഭക്ഷണ സാധനങ്ങൾ പ്രദർശിപ്പിക്കാം.,4 പേർ അടങ്ങുന്ന ജഡ്ജിങ് പാനലാണ് വിധി നിർണ്ണയിക്കുന്നത്. പ്രധാനമായും 4 ഘടകങ്ങളാണ് വിധി നിർണയത്തിന് പരിഗണിക്കുക. രുചി, അലങ്കാരം, നിർമ്മാണ രീതി വിവരണം, വൈവിധ്യം എന്നീ ഘടകങ്ങള്‍ കണക്കാക്കിയാണ് വിധി നിര്‍ണ്ണയം നടക്കുക. അഞ്ചു മാർക്ക് പരമാവധി നിശ്ചയിച്ച ഈ നാല് ഘടകങ്ങൾക്കും കൂടി 20 മാർക്കാണ് പരിഗണിക്കുക. ഈ മാർക്കിന്റെ അടിസ്ഥാനത്തിലാണ് വിജയികളെ തിരഞ്ഞെടുക്കും. വൈകീട്ട് അഞ്ചു മണിക്ക് നടക്കുന്ന സാംസ്കാരിക ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്.
വാര്‍ത്താസമ്മേളനത്തില്‍ ആക്ടിംഗ് ചെയര്മാന് ജയന് കൊടുങ്ങല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ മുക്കം, മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ശിഹാബ് കൊടിയത്തൂര്‍,ട്രഷറര്‍ ജിബിന്‍ സമദ്, രക്ഷാധികാരി അലി ആലുവ, പ്രോഗ്രം കണ്‍വീനര്‍ വിനോദ് കൃഷ്ണ, വൈസ് ചെയര്മാന് സൈഫ് കൂട്ടുങ്ങള്‍, ജീവകാരുണ്യ കണ്‍വീനര്‍ ഗഫൂര്‍ കൊയിലാണ്ടി എന്നിവര്‍ പങ്കെടുത്തു