ആലപ്പുഴയെ രക്തത്തില്‍ കുളിപ്പിച്ച രണ്ടു കൊലപാതകങ്ങള്‍; രണ്‍ജിത്ത് വധക്കേസിലെ കുറ്റവാളികള്‍ക്കെല്ലാം വധശിക്ഷ ലഭിക്കുമ്പോള്‍ എങ്ങുമെത്താതെ ഷാൻ വധക്കേസ്.

ആലപ്പുഴ: ആലപ്പുഴയെ ഞെട്ടിച്ച കൊലപാതകങ്ങള്‍ ആയിരുന്നു 2021ല്‍ നടന്നത്. അതില്‍ രണ്‍ജിത്ത് വധക്കേസിലെ കുറ്റവാളികള്‍ക്കെല്ലാം വധശിക്ഷ ലഭിക്കുമ്പോള്‍ ഷാൻ വധക്കേസിലെ പ്രതികള്‍ ജാമ്യത്തില്‍ പുറത്താണ്.2021 ഡിസംബർ 18ന് രാത്രിയാണ് എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാൻ കൊല്ലപ്പെടുന്നത്. 19ന് രാവിലെ ബിജെപി നേതാവ് രണജീത് ശ്രീനിവാസും കൊല്ലപ്പെട്ടു. ഈ രണ്ട് കേസുകളിലും അന്വഷണം നടത്തി പ്രതികളെ പിടികൂടിയിരുന്നു. പക്ഷേ ആദ്യ സംഭവമായ ഷാൻ കൊലക്കേസ് ഇഴഞ്ഞു നീങ്ങുകയാണ്.

കുറ്റപത്രം സമർപ്പിച്ചിട്ട് രണ്ട് വർഷം പിന്നിട്ടു. കേസിൻ്റെ മുന്നോട്ട് പോക്കിനെ കുറിച്ച്‌ വ്യാപക പരാതി ഉയർന്നതോടെയാണ് കഴിഞ്ഞയാഴ്ച പി.പി ഹാരിസിനെ പ്രോസിക്യൂട്ടറായി നിയമിച്ചത്. ഇതിനുശേഷമാണ് അടുത്ത മാസം രണ്ടിന് ആലപ്പുഴ സെഷൻസ് കോടതി കേസ് പരിഗണിക്കാൻ തീരുമാനിച്ചത്.

ഷാൻ വധക്കേസില്‍ 13 പ്രതികളാണുള്ളത്. ഇവരെല്ലാം ജാമ്യം ലഭിച്ച്‌ പുറത്താണ്. രണ്‍ജിത്ത് വധക്കേസിലെ 15 പ്രതികളും വധശിക്ഷക്ക് വിധിക്കപ്പെടുമ്പോള്‍ ഷാൻ വധക്കേസില്‍ പ്രാരംഭ നടപടികള്‍ പോലുമായിട്ടില്ല. ആദ്യ കേസ് ഇഴഞ്ഞു നീങ്ങുകയും രണ്ടാം കേസില്‍ വേഗം വാദം പൂർത്തിയാക്കി വിധി പറയുകയും ചെയ്യുമ്പോള്‍ ഇരട്ടനീതിയെന്ന ആക്ഷേപമാണ് പരക്കെ ഉയരുന്നത്.

spot_img

Related Articles

Latest news