എംഡിഎംഎയുമായി ആല്‍ബം നടന്‍ പിടിയില്‍

തൃശ്ശൂര്‍: എംഡിഎംഎയുമായി ആല്‍ബം നടനുള്‍പ്പടെ രണ്ട് യുവാക്കള്‍ പൊലീസ് പിടിയില്‍. അഞ്ച് ഗ്രാം എംഡിഎംഎയുമായി ഇവരെ വെട്ടുകടവ് പാലത്തിന് സമീപത്ത് നിന്നുമാണ് പിടികൂടിയത്. കോടാലി മോനൊടി ചെഞ്ചേരി വളപ്പില്‍ വീട്ടില്‍ അരുണ്‍, മൂന്ന് മുറി ഒമ്പതുങ്ങള്‍ അമ്പലപ്പാടന്‍ വീട്ടില്‍ നിഖില്‍ എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായവരില്‍ അരുണ്‍ ചില മലയാള സിനിമകളിലും സീരിയലുകളിലും ഷോര്‍ട്ട് ഫിലിമിലും അഭിനയിച്ചിട്ടുണ്ട്.

തൃശൂര്‍ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോണ്‍ഗ്രെയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇവരെ കൊരട്ടി സ്റ്റേഷന്‍ പരിധിയില്‍ വെച്ച് തൃശൂര്‍ റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസിന്റെ നേതൃത്വത്തിലുളള തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും കൊരട്ടി പൊലീസും ചേര്‍ന്ന് പിടികൂടിയത്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ വ്യാപക പരിശോധന നടത്തി വരുകയാണ്.

പ്രതികളുടെ പക്കലില്‍ നിന്നും പിടികൂടിയ എംഡിഎംഎ ഇവര്‍ക്ക് എവിടെ നിന്ന് ലഭിച്ചു എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഇവര്‍ മറ്റാരെങ്കിലുമായി മയക്ക് മരുന്ന് ഇടപാട് നടത്തുന്നുണ്ടോ എന്നും പൊലീസ് പരിശോധിച്ച് വരുകയാണ്.

spot_img

Related Articles

Latest news